Despite the Taliban threat, Twelve Women joined back to work | KeralaKaumudi
Published at : September 17, 2021
സ്ത്രീകള്‍ വീടിന് പുറത്തിറങ്ങരുതെന്ന താലിബാന്റെ ഭീഷണിയെ വകയ്ക്കാതെ പന്ത്രണ്ട് യുവതികള്‍ കാബൂള്‍ വിമാനത്താവളത്തില്‍ ജോലിക്കെത്തി. സ്വന്തം ജീവന്‍ പോലും തൃണവത്ഗണിച്ചുകൊണ്ട് കുടുംബത്തെ സംരക്ഷിക്കാനാണ് ഈ സ്ത്രീകള്‍ വീണ്ടും ജോലിക്കെത്തിയത്. അഫ്ഗാന്‍ താലിബാന്‍ കീഴടക്കുന്നതിനുമുമ്ബ് വിമാനത്താവളത്തില്‍ ജോലിചെയ്തിരുന്ന എണ്‍പതോളം സ്ത്രീകളില്‍ ഇവര്‍ പന്ത്രണ്ടുപേര്‍ മാത്രമാണ് ജോലിക്കെത്തിത്തുടങ്ങിയത്. ശേഷിക്കുന്നവര്‍ എവിടെയാണെന്നുപോലും അറിയില്ല.
'സ്ത്രീകള്‍ വീട്ടില്‍ തന്നെ തുടരണമെന്ന് താലിബാന്‍ പറഞ്ഞതോടെ അപകടസാദ്ധ്യത വളരെ വ്യക്തമായിരുന്നു. എന്നാല്‍ മുപ്പത്തഞ്ചുകാരിയും മൂന്നുകുട്ടികളുടെ അമ്മയുമായ എനിക്ക് കുടുംബം പോറ്റാന്‍ ജോലിക്ക് പോയേ പറ്റൂ എന്ന അവസ്ഥയായിരുന്നു. ജീവിക്കണമെങ്കില്‍ പണം കൂടിയേ തീരൂ. പക്ഷേ, വീട്ടുകാര്‍ക്ക് പേടിയായിരുന്നു. എനിക്കും ടെന്‍ഷനായി. എന്തുവന്നാലും ജോലിക്കുപോകാന്‍ തന്നെ തീരുമാനിച്ചു. ഒടുവില്‍ വീട്ടുകാരും സമ്മതം മൂളി- പന്ത്രണ്ടുപേരില്‍ ഒരാളായ റാബിയ പറയുന്നു.
#taliban #afghanwomen #keralakaumudinews

Kerala Political newsMalayalam breaking newsKerala news